പടക്കം
ഞാനും എന്റെ സുഹൃത്തും ദീപാവലിക്ക് പൊട്ടിക്കാന്‍ വാങ്ങിയ പടക്കത്തെ കുറിച്ച് ഞാന്‍ അല്‍പ്പം എഴുതട്ടെ!!!
ഞാനും അവനും കൂടെ ഉച്ചവെയില്‍ കുറെ കൊണ്ട്, വരിയില്‍ നിന്ന് പടക്കം വാങ്ങിച്ചു....അന്ന് ദീപാവലിയുടെ തലേന്ന് ആയിരുന്നു ...എന്നെത്തെയും പോലെ വൈകുന്നേരം കളിച്ചോണ്ട് നില്‍ക്കുമ്പോള്‍ അണ്ണന്‍ വന്നു വിളിച്ചു " ഡാ 1 മിനിറ്റ് വന്നിട്ട് പോ. മുകളില്‍ വാ. ഇപ്പ പോകാം" അണ്ണനെ ബഹുമാനമുള്ള കൂറുള്ള അണികളാണ് ഞങ്ങള്‍ (ചുമ്മാ പറഞ്ഞെ ആണേ...ചോറ് തന്നു വളര്‍ത്തിയ തന്തയോടും തള്ളയോടും കൂറ് കാട്ടാതവന്മാര്‍ ഫൂ ..പിന്നെ പോയത് പേടി കൊണ്ടാണോ?...ഏയ് അതല്ലാ ..).
അണ്ണന്‍ വിളിച്ചത് "ഖൊരാവോ" ചെയ്യാന്‍ ആണ്. അതിനു ആള്‍ ഉണ്ടെങ്കിലെ ബലമുള്ളൂ പോലും...
.ഖൊരാവോ വിശേഷങ്ങളിലേക്ക് നിങ്ങള്ക്ക് സ്വാഗതം.
ഞാന്‍ ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിലെ നേതാവ് അന്നേരം കാട്ടിക്കൂട്ടിയ ചെറിയ ചില പരാക്രമങ്ങളെ കുറിച്ച് അല്പം ജാള്യതയോടെ തന്നെ കുറിക്കട്ടെ....
അഭിപ്രായ വ്യത്യാസങ്ങള്‍ അധികാരികളും ജോലിക്കാരും തമ്മില്‍ ഉണ്ടാകുന്നത് ആദ്യമായിട്ടൊന്നുമല്ല. അതില്ലായിരുന്നുവെങ്കില്‍ നമ്മുടെ ഈ പ്രസ്ഥാനത്തിന് ഒരു നില നില്‍പ്പും ഇല്ല. റഷ്യ യില്‍ തന്നെ അന്നേ ചവിട്ടി മെതിക്കപ്പെട്ടെനെ....ആര്‍ക്കോ ഇഷ്ടപ്പെട്ടവരെ എവിടെയോ എഴുന്നള്ളിക്കുന്നതിനെ ചൊല്ലി നമ്മുടെ അധികാരിയും ( അവസാനം വായിച്ചാ മതി ഇത്..pls continue അയാള്‍ പരമ നാറി...അധികാരം കിട്ടാന്‍ ഒരുത്തനെ കാലുപിടിക്കും...അത് നിലനിര്‍ത്താന്‍ അവന്റെ മുഖത്ത് തുപ്പി ഇനിയോരുത്തന്റെ കാലു പിടിക്കും...അല്ല അങ്ങനെ ഉള്ളവന്‍ അല്ലെ ജീവിച്ചു പോകൂ ഈ കാലത്ത്...?) ജീവനക്കാരും തമ്മില്‍ ചെറിയ ഒരു സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷം എന്ന് പ്രയോഗിച്ചതിനു മാപ് ചോദിച്ചു കൊള്ളുന്നു. വെറുതെ പറഞ്ഞു തീര്‍ക്കാനുള്ള ഒരു പ്രശ്നം. അത് സംഘര്‍ഷം ആക്കുന്നതിനു അണിയറ നീക്കം നടക്കുന്നത് കണ്ടാല്‍ തോന്നും , അമേരിക്ക താലിബാനെ തുരത്താന്‍ പോവുകയാണെന്ന്....എന്തായാലും എനിക്ക് അത് കണ്ടു കോമഡി ആയി തോന്നി, കാരണം നമ്മുടെ നേതാവ് അതിനു വേണ്ടി കാട്ടികൂട്ടിയ ചില വിക്രിയകള്‍ കാരണമാ.
ഫയല്‍ പഠിക്കാനായി അധികാരി സമയം ആവശ്യപ്പെട്ടു. (അയാള്‍ അങ്ങ് പഠിച്ചു മറിച്ചാണ് എല്ലാം ചെയ്യുന്നേ പോലെ?) അത് കേട്ടതും ദേഷ്യത്തില്‍ പുറത്തിറങ്ങിയ നേതാവ് ആള്‍ കൂട്ടതിനുള്ളില്‍ ചെന്ന് " ആരെടാ?" എന്ന് ഉറക്കെ ചോദിക്കുന്നു. പ്രോടോകോള്‍ പ്രകാരം അധികാരിയെ "ആരെടാ" എന്ന് ചോദിക്കാമോ എന്തോ?... ശബ്ദം മാത്രം എല്ലാവരും കേട്ടു. ആര് പുറപ്പെടുവിച്ചു എന്ന് ആരും കേട്ടില്ല. അതാണ് നേതാവിന്റെ ധൈര്യം..കഴിവും .അത്രയും നേരം അധികാരിയുടെ മുറിയില്‍ നിന്നപ്പോള്‍ ഇയാള്‍ എന്താ "ആരെടാ" എന്ന് ചോദിക്കാത്തെ എന്ന് ഞാന്‍ സംശയിച്ചു....
അതിനാല്‍ ഉടന്‍ തന്നെ, ധൈര്യം ഉണ്ടെന്നു കാണിക്കാന്‍ ആയിരിക്കും നമ്മുടെ നേതാവ് അധികാരിയുടെ half door പിടിച്ചു ശക്തിയായി അടിച്ചു.... ദേഷ്യം കൊണ്ട് എനിക്ക് നില്ക്കാന്‍ വയ്യേ എന്ന മട്ടില്‍. പിന്നെ ഉലാത്തല്‍ ആയി.അതിലും അടങ്ങാതെ താഴെ വന്നു, പാവപ്പെട്ട സെക്യൂരിറ്റി ക്കാര്‍ ' പാദസരം കളഞ്ഞു കിട്ടിയിട്ടുണ്ടെന്ന് ' കാണിച്ചു വച്ചിരുന്ന ബോര്‍ഡ് മൂന്നു എണ്ണം കീറി ഓഫീസിന്റെ മുന്നില്‍ ഇട്ടു.
ആ പാദസരം നഷ്ടപ്പെട്ട പെങ്കൊച്ചിനു ഏഴര ശനിയായിരിക്കും....
ഖൊരാവോ പ്രഹസനം ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി....
അപ്പോഴേക്കും പുറത്തു പടക്കം പൊട്ടുന്നുണ്ടായിരുന്നു...എന്റെയും സുഹൃത്തിന്റെയും പടക്കം അപ്പോഴും പൊതിക്കുള്ളില്‍ ആയുസ്സ് നീട്ടി കിട്ടിയെന്റെ സന്തോഷത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു...
ormmakal marikkumo..? Hi hi
ReplyDelete