ഒരു ബൈക്ക് അപകടം ആയിരുന്നു എന്റെ ജീവനെടുത്തത്. മരിച്ചു പോയതിൽ എനിക്ക് തെല്ലും വേദനയില്ല എന്ന് പാഞ്ഞാൽ നിങ്ങൾ അഹങ്കാരം എന്ന് കരുതും. കരുതിക്കോളൂ ...
പക്ഷെ എനിക്ക് വിഷമം ഉണ്ടാക്കിയത് എന്തെന്നോ?.. ഞാൻ എത്തി ചേർന്നത് നരകത്തിലേക്കാണ്!
എന്നും എന്റെ വിധി ഇത് തന്നെയാ...പുറന്തള്ളപ്പെട്ടവനും തോല്പ്പിക്കപെട്ടവനും ആണ് ഞാൻ!
അതിശയം എന്നു പറയട്ടെ!... നരക വാതിലിൽ എനെ സ്വീകരിക്കാൻ എന്റെ ദൈവവും ഉണ്ടായിരുന്നു.. ദൈവം ആകെ കോലം കേട്ട് പോയിരിക്കുന്നു.. അദ്ദേഹം ഒന്നും മിണ്ടുന്നില്ല ...അഴുക്കു പുരണ്ട താടിയും മുടിയും.. മുഷിഞ്ഞ വസ്ത്രങ്ങൾ ...എന്റെ നിരാശ ആശ്ചര്യത്തിലേക്ക് വഴി മാറി.
"ദൈവമേ, അങ്ങ് ഇവിടെ...?"
മറുപടി ദുഖം നിഴലിക്കുന്ന ഒരു ചിരിയിൽ ഒതുക്കി ദൈവം ...വീണ്ടും മൌനം...
എന്റെ ആശ്ചര്യം രോഷത്തിനു വഴി മാറി.
"ഇത് എന്ത് നീതിയാണ് ദൈവമേ?...ഒരു പാപവും ചെയ്യാത്ത ഞാൻ ...അല്ല ... കുറച്ചു പാപം മാത്രം ചെയ്ത ഞാൻ നരകത്തിൽ...എന്റെ കൂടെ മാനവരാശിയെ മുഴുവൻ നേർ വഴിക്ക് നയിച്ച അങ്ങും?...ഇത് എന്ത് നീതിയാണ്?"
ദൈവത്തിന്റെ കണ്ണുകളിലും കോപത്തിന്റെ കനലുകൾ മിന്നി...ഒടുവില ആ മഹാൻ മൌനം വെടിഞ്ഞു -
"എല്ലായിടത്തും മൂല്യച്ചുതി"
എന്റെ കോപം ആശ്വാസത്തിന് വഴിമാറി.
എന്റെ കൂടെ ദൈവമുണ്ട്....